Tuesday, August 12, 2025

The Abyss of Blue

Suddenly there was a burst of emotions

And then it came to an end,

No marks, no conversations, no signs,

Of a life that was beautifully spent.

All of it, just got washed away,

Left with stories only to be told,

In the bottles and shells that lay,

Around the vast abyss of blue,

Never forgetting to remind,

Of those moments of awe,

Those shared when we believed,

Time would stay back for us,

Even when we saw the vastness,

Right before us in silence.

 

 

Sunday, April 7, 2024

Barsaat - An Animated Musical Short

 
 
Barsaat - An Animated Musical Short

A Vicarious Prism production directed by Vipin Samuel, Barsaat features a soul-stirring song by composer and music producer Ashwin Syam.

Wednesday, October 6, 2021

ഓർമ്മകൾ - Short Story

 


“മരണം എന്നത് മായിക്കാൻ കഴിയാത്ത ഒരു ചിത്രമാണ്. ആരോടും ഒന്നും മിണ്ടാതെ അവൻ വരും ഒരു ദിവസം. വിടപറയാൻ പോലും അവസരമോ സമയമോ തരാൻ തയ്യാറാകാതെ, ഒരു സ്വപ്നത്തിലേക്ക് എന്ന രീതിയിൽ നമ്മെ കൊണ്ടുപോകും!” കഫെയുടെ ഒരു കോണിലെ മേശയിൽ ഒറ്റക്ക് ഇരുന്നു മരണത്തെ മനോഹരമായി വർണ്ണിക്കാൻ ശ്രമിക്കുകയായിരുന്നു അയാൾ. വീടിനു എതിർവശത്തു താമസിച്ചിരുന്ന, തനിക്കു ഏറ്റുവും പ്രിയപ്പെട്ട എഴുത്തുകാരൻ, തന്റെ മനസ്സിൽ വിദ്യാഭ്യാസത്തിനു എത്രത്തോളം പ്രാധാന്യമുണ്ട് എന്ന് മനസിലാക്കി തന്ന തന്റെ മാർഗദർശി ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. പഠിത്തത്തിലും പാഠങ്ങളിലും അഴിഞ്ഞു വീഴാൻ മടിച്ച നൂലാമാലകളെ എല്ലാം കേട്ട് അഴിച്ചു തന്ന, അല്ലെങ്കിൽ തരാൻ സഹായിച്ച, ഗുരുവിനു തുല്യമായ ഒരു വൃദ്ധൻ. മറ്റാരോടും കാണിക്കാത്ത ഒരു ലാളിത്യം ഉണ്ടായിരുന്നു തന്നോട് അയാൾക്ക് എന്ന് പലപ്പോഴും മനസ്സിലായിരുന്നു. അയാളിൽ നിന്നും കിട്ടിയ അറിവുകൾ സഹായിച്ചിരുന്നു പലപ്പോഴും പലപ്രവിശ്യം തന്റെ ജീവിതത്തിൽ. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഒരുപാട് ദൂരത്തേക്ക് മാറേണ്ടി വന്നെങ്കിലും, എഴുത്തുകൾ എഴുതാൻ മറന്നിരുന്നില്ല രണ്ടു പേരും. പക്ഷേ സമയം മുന്നോട്ടു ഓടുന്നത് അനുസരിച്ചു ശീലങ്ങൾ മാറാനും മറക്കപ്പെടാനും തുടങ്ങി. അങ്ങനെ എഴുത്തുകൾ മാറി ഫോൺ കോളുകൾ ആയി, പക്ഷേ അതിനും അധികം ആയുസ്സുണ്ടായിരുന്നില്ല. പിന്നീട് വല്ലപ്പോഴും നാട്ടിൽ വരുമ്പോളുള്ള കൂടിക്കാഴ്ചയായി. പക്ഷേ കൊറോണ ലോകം ഒട്ടാകെ പടർന്നപ്പോൾ അതും നിർത്തേണ്ടി വന്നു. നന്ദികെട്ടവൻ, അഹങ്കാരി, ഗുണംപിടിക്കില്ല, എന്ന് പലതും സ്വയമേ ശപിച്ചിരുന്നു അയാൾ. എഴുതാൻ വാക്കുകൾ കിട്ടാതെ ആനിമിഷത്തിലെ ശൂന്യതയിൽ മൂകമായി ഇരിക്കുകയായിയുന്നു അയാൾ. അപ്പോഴായിരുന്നു എതിർവശത്തായി ഒരു പറ്റും ചെറുപ്പകാർ വന്നു ഇരുന്നതായി അയാളുടെ ശ്രദ്ധയ്യിൽപ്പെട്ടത്. വന്നിരുന്നപ്പോൾ മുതൽ വളരെ ഉച്ചത്തിൽ സംസാരിച്ചും ബഹളമുണ്ടാക്കിയും ആ കഫെയുടെയും അയാളുടെയും മനസിലെ ശാന്തത കെടുത്തിക്കളഞ്ഞിരുന്നു. ചിന്തകളെ സ്വതന്ത്രമാക്കാൻ കഴിയാതെ ഒരു വീർപ്പുമുട്ടലോടെ അയാൾ അവിടെ ഇരുന്നു. അപ്പോഴായിരുന്നു ഇത് ശ്രദ്ധയ്യിൽപ്പെട്ട വെയ്റ്റർ അയാളുടെ അരികിൽ വന്നു അയാളോട് കാര്യമന്വേഷിച്ചത്. ചെയ്യാനുദ്ദേശിച്ച കാര്യം നടക്കാത്തതിനാൽ മനസ്സിൽ കോപം കൊണ്ട് നിറഞ്ഞിരുന്നു. എല്ലാം കൂടി ആയപ്പോൾ അയാൾ ഓർക്കാതെ പൊട്ടിത്തെറിച്ചു. “ഒരു കപ്പ്‌ കോഫി പിന്നെ കുറച്ചു മനസമാധാനം”. ഈ വാക്കുകൾ വെയ്റ്ററുടെ മനസ്സിൽ കൊണ്ടു. കാരണം എന്നും വന്നുപോകുന്ന മനുഷ്യൻ ഒരു കാരണമില്ലാതെ തന്നോട് തികച്ചും പ്രതീക്ഷിക്കാത്തവണ്ണം പെരുമാറിയത് അയാളിൽ വേദന ഉണ്ടാക്കി. പക്ഷേ അത് ഒന്നും ശ്രദ്ധിക്കാതെ തന്റെ അസ്വസ്ഥതയിൽ മുഴുകി ഇരുന്നു അയാൾ. താൻ പൊട്ടിത്തെറിച്ചപ്പോൾ തനിക്കു ചുറ്റുമുള്ള പരിസരമോ താൻ സംസാരിക്കുന്നത് ആരോട് എന്നുപോലും നോക്കാതെ ആയിരുന്നു. നമ്മെ പലപ്പോഴും അലട്ടുന്ന ഒന്നാണ് നാം പലപ്പോഴായി ചെയ്യുന്ന തെറ്റുകൾ അല്ലെങ്കിൽ അബദ്ധങ്ങൾ. ഒരു നിമിഷം പോലും ആലോചിക്കാതെ നാം എടുത്തു ചാടി ഓരോകാര്യങ്ങൾ ചെയ്യും. പക്ഷേ ചെയ്തത് അബദ്ധമാണ് എന്ന് തിരിച്ചറിവ് വരുമ്പോൾ നാം നമ്മെ തന്നെ ശാസിക്കുന്നു. ഇത് തന്നെ ആയിരുന്നു അയാളും ആ നിമിഷം അവിടെ അനുഭവപ്പെട്ടിരുന്നത്. അയാളിൽ കുറ്റബോധം കൊണ്ടു എണീറ്റു നിന്നു താൻ കാരണം വിഷമിച്ച വെയ്റ്ററിനോട് ക്ഷമ ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷേ അയാളിൽ തോന്നിയ ദുർവാശിയും ദുശാഠ്യവും അയാളെ അതിൽ നിന്നും പിന്തിരിപ്പിച്ചു.

അതിലൊന്നും പതറിവീഴാതെ ജീവിക്കാൻ വേണ്ടിയാണ് താൻ വന്നത് എന്ന് മനസിലാക്കിയ വെയ്റ്റർ തന്നോട് ആവിശ്യപെട്ടത് പോലെ ഒരു കപ്പ്‌ കോഫി തന്റെ പ്രിയപ്പെട്ട കസ്റ്റമറിന്റെ അരികിൽ വന്നു അയാളെ ഉപദ്രവിക്കാതെ അയാൾ ഇരുന്ന് മേശയിൽ വെച്ചിട്ട് പോയി. എഴുതാൻ ബുദ്ധിമുട്ടിയ അയാൾ പിന്നീട് അഭയം പ്രാപിച്ചത് ആ ഒരു കപ്പ്‌ കോഫിയിൽ ആയിരുന്നു. പലപ്പോഴും തന്നെ സഹായിച്ചത് അത് പോലെ ഒരു കപ്പ്‌ കോഫി ആയിരുന്നെങ്കിലും ഇപ്രാവിശ്യം അത് സംഭവിച്ചില്ല. ഇതെല്ലാം അയാളിൽ ആസ്വസ്ഥത ഉണ്ടാക്കിയെങ്കിലും അതിനു തൂക്കം കൂട്ടാൻ എന്ന രീതിയിൽ ആയിരുന്നു അവിടെ ഉണ്ടായിരുന്ന ചെറുപ്പക്കാരുടെ കൂട്ടം. അപ്പോഴായിരുന്നു അവരിൽ ഒരാൾക്ക് ഒരു കോൾ വരുന്നതായി ശ്രദ്ധിച്ചതും, അത് വന്നതോടെ ആ കൂട്ടം നിശബ്ദം ആവുകെയായിരുന്നു. അല്പസമയത്തിന് ശേഷം തേനീച്ച കൂടിളകും വിധമായിരുന്നു ആ കൂട്ടം പൊട്ടി തെറിച്ചത്. പൊട്ടിത്തെറിയോട് ഒപ്പം അവരിൽ ഒരാൾ ഒച്ചതിൽ നിലവിളിച്ചു “it’s a boy!” അടക്കാനാകാത്ത സന്തോഷമായി അവർക്ക് ഒപ്പം ഇരുന്നിരുന്ന് ഒരു ചെറുപ്പക്കാരൻ കരഞ്ഞു പോയി. തന്നോട് ഒപ്പം ആ സാഹചര്യത്തിൽ ഉണ്ടാകാൻ കഴിയാത്തതിന്റെ വിഷമം അയാളെ വിളിച്ചു സംസാരിച്ചിരുന്ന ഭാര്യയിലും നന്നായി പ്രകടമായിരുന്നു. ഇതെല്ലാം ശ്രദ്ധിച്ച് ആ എഴുത്തുകാരൻ അവിടെ ഇരുന്നു. അവർക്കായി കിച്ചണിൽ നിന്നും ഒരു വലിയ പ്ലേറ്റിൽ ഒരു വാനില കേക്ക് കൊണ്ടുവരുന്നതായി അയാളുടെ ശ്രദ്ധയിൽപെട്ടു. അവർക്കു ഒപ്പം ആ കഫെയുടെ ജോലിക്കാരും പാചകംചെയ്തവരും, ഒത്തു ചേരുന്നത് അയാൾ ശ്രദ്ധിച്ചു. അയാളിൽ ആ കാഴ്ച അനേകം ചിന്തകളെ ഉയർത്തിയിരുന്നു.

ജീവിതത്തിൽ സങ്കടപെടുന്നവരും സന്തോഷിക്കുന്നവരും അനേകമുണ്ട്. 

മനുഷ്യർ എന്നും സന്തോഷിക്കുന്നവന്റെ കൂടെ നിന്നു ചരിത്രമുള്ളൂ. ഒരാൾ ജീവിതത്തിൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുവാൻ തുടങ്ങുമ്പോൾ അയാൾക്കു ഏറ്റുവും ആദ്യം ലഭിക്കുന്നത് അവഗണനയാണ്. പിന്നീട് പരിഹാസവും പിന്തിരിപ്പിക്കലും ആകും അവരുടെ നേരെ. എന്നാൽ ഇതിനെയെല്ലാം നിഷേധിച്ചു അയാൾ ജയിച്ചു കാണിക്കുമ്പോൾ ഈ പറഞ്ഞവർ എല്ലാം സുഹൃത്തുക്കൾ ആയി മാറും. എന്നാൽ പരാജയപ്പെട്ടവനെ എന്നും ലോകം ഒറ്റപ്പെടുത്തുകയും, അയാളുടെ പരാജയങ്ങളെ ഓർമപ്പെടുത്തി കുത്തിനോവിക്കാൻ മറക്കാറില്ല. അതുപോലെ വിജയം കൈവരിച്ചവരിൽ നിന്നും ഒരിക്കലും മാറി നിൽക്കാനും തയ്യാറാകില്ല. തന്റെ വിഷമത്തിനെയോ തന്റെ ബുദ്ധിമുട്ടിനെയോ മനസിലാക്കി തനിക്ക് ചുറ്റുമുള്ളവർ തന്നോട് പെരുമാറണം എന്ന് ആവിശ്യപെടുന്നത് തന്നിൽ നിറഞ്ഞു നിന്നിരുന്ന സ്വാർത്ഥതയെ വ്യക്തമാക്കിയിരുന്നു. തന്നോട് തോന്നിയ വെറുപ്പിൽ അയാൾ രോഷം കാണിച്ചത് ജോലി കൃത്യമായി ചെയ്യാൻ ശ്രമിച്ച ഒരു ചെറുപ്പകാരന്നിൽ ആയിരുന്നു. അപ്പോൾ അയാളുടെ മനസ്സിൽ ഓടിവന്നത് അയാളോട് ചെറുപ്പത്തിൽ താൻ ഗുരുവിന് തുല്യം കണ്ടിരുന്ന മനുഷ്യൻ പറഞ്ഞുതന്ന ഉപദേശമായിരുന്നു. “ഈ ലോകം സ്വാർത്ഥത കൊണ്ടു നിറഞ്ഞു തുളുമ്പി നില്കുന്നു. മറ്റു ഉള്ളവരെ സഹായിക്കുന്നെങ്കിലും അതിൽ നിന്നു തനിക്കു എന്ത് ലാഭം ലഭിക്കുന്നു എന്നായിരിക്കും അവർ ചിന്തിക്കുക. എന്നാൽ അവർ ഉദ്ദേശിച്ചതോ അല്ലെങ്കിൽ അവർ പ്രതീക്ഷിച്ചതു പോലെ അല്ല കാര്യങ്ങൾ പോകുന്നതെങ്കിൽ ഒഴിവാക്കുക എന്നതാണ് പതിവ്. അങ്ങനെ വരുമ്പോൾ അവിടെ ദേഷ്യവും പിണക്കവും തോന്നും. അത് പിന്നീട് വളർന്നു വെറുപ്പും ബന്ധങ്ങളിൽ അകലവും ഉണ്ടാക്കും. 

സ്വാർത്ഥത തെറ്റ് അല്ല ഇന്ന്! പക്ഷേ എല്ലാവരും സ്വാർത്തർ ആയിരുന്നെങ്കിൽ ലോകത്തിനു ഒരു പക്ഷേ ഒരു ഗാന്ധിജിയോ, ലിങ്കനോ, മാർട്ടിൻ ലുതേർ കിങ്ങിനെയോ ലഭിക്കില്ലായിരുന്നു. ഇവർ സ്വാർത്തർ ആകാതെ മറ്റു ഉള്ളവർക്കു വേണ്ടി ജീവിച്ചവർ ആണ്. സ്വാർത്ഥമായ ഈ ലോകത്തു ഒരു മാറ്റമാണ് ആവശ്യം. ആ മാറ്റത്തിലേക്കു നയിക്കുന്ന ഒരു കാര്യം ചെയാൻ തയ്യാറാക്കുക. അത് പോലെ ഒരുപാട് പേര് ചെയ്യുമ്പോൾ ആകും ഒരു നല്ലമാറ്റും സംഭവിക്കുക.” വാക്കുകളും ഓർമ്മകളും നനച്ചിരുന്നു അയാളുടെ കണ്ണുകളെ. മേശയിൽ ഇരുന്ന് തന്റെ കണ്ണാടിയും പേപ്പറുകളും എല്ലാം എടുത്തു ബാഗിൽ വെച്ചതിനു ശേഷം അയാൾ അവിടെ നിന്നും എണീറ്റ് നടന്നു. കുടിച്ച കാപ്പിയുടെ ബിൽ കൊടുത്തതിന് ശേഷം, പുറത്തേക്കുള്ള വാതിലിനു നേരെ നീങ്ങി തുടങ്ങി. പക്ഷേ ഇറങ്ങും മുൻപ് താൻ കാരണം വിഷമിച്ച ആ ചെറുപ്പക്കാരനോട് വാക്കുകൾ ഇല്ലാതെ ക്ഷമ അഭ്യർത്ഥിച്ചു ഒരു നൂറു വട്ടും. പിന്നീട് തന്റെതായ പ്രശനങ്ങൾ നേരിടാൻ സ്വാതന്ത്ര്യമുള്ള സ്ഥലത്തേക്ക് യാത്ര തുടങ്ങി. താൻ മാത്രമുള്ള അല്ലെങ്കിൽ തന്റെ സ്വന്തം എന്ന് പറയാവുന്ന ഒരു സ്ഥലത്തേക്ക്.

ശുഭം….